Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increases

കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടി; യൂറോപ്പിനെ മറികടന്ന് ആഫ്രിക്ക

വ​ത്തി​ക്കാ​ൻ‌ സി​റ്റി: ആ​ഗോ​ള ത​ല​ത്തി​ൽ ക​ത്തോ​ലി​ക്കാ വ​ശ്വാ​സി​ക​ളു​ടെ എ​ണ്ണം കൂ​ടി. 2024 ജൂ​ൺ 30 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 142.2 കോ​ടി ക​ത്തോ​ലി​ക്ക​രാ​ണു​ള്ള​ത്. ആ​ഗോ​ള ജ​ന​സം​ഖ്യ​യു​ടെ 17.8 ശ​ത​മാ​നം വ​രു​മി​ത്. 2023ലെ 140.5 ​കോ​ടി​യെ അ​പേ​ക്ഷി​ച്ച് ക​ത്തോ​ലി​ക്ക​രു​ടെ എ​ണ്ണ​ത്തി​ൽ 1.669 കോ​ടി​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി.

ഒ​ക്‌​ടോ​ബ​ർ 18ലെ ​മി​ഷ​ൻ ഞാ​യ​റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഫി​ദെ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട ‘ക​ത്തോ​ലി​ക്കാ സ​ഭാ സ്റ്റാ​റ്റി​സ്റ്റി​ക്സ് 2026’ എ​ന്ന രേ​ഖ​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

സ​ഭാ വൈ​ദി​ക​രു​ടെ എ​ണ്ണ​ത്തി​ലും നേ​രി​യ വ​ർ​ധ​ന​യു​ണ്ട്. ഇ​താ​ദ്യ​മാ​യി ക​ത്തോ​ലി​ക്ക​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ഫ്രി​ക്ക യൂ​റോ​പ്പി​നെ മ​റി​ക​ട​ന്നു. എ​ല്ലാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന ആ​ഫ്രി​ക്ക​യി​ലാ​ണ്.

ക​ത്തോ​ലി​ക്ക​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്നാ​മ​ത് അ​മേ​രി​ക്കാ ഭൂ​ഖ​ണ്ഡ​ങ്ങ​ളാ​ണ് - 67.88 കോ​ടി. മൊ​ത്തം ക​ത്തോ​ലി​ക്ക​രു​ടെ 47.7 ശ​ത​മാ​നം വ​രു​മി​ത്. ആ​ഫ്രി​ക്ക​യി​ൽ 28.83 കോ​ടി ക​ത്തോ​ലി​ക്ക​രു​ണ്ട് (മൊ​ത്തം ക​ത്തോ​ലി​ക്ക​രു​ടെ 20.3%). യൂ​റോ​പ്പി​ൽ 28.72 കോ​ടി (20.2%) ക​ത്തോ​ലി​ക്ക​രാ​ണു​ള്ള​ത്. ഏ​ഷ്യ​യി​ൽ 15.61 കോ​ടി (11%), ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ൻ​ഡും ഉ​ൾ​പ്പെ​ടു​ന്ന ഓ​ഷ്യാ​ന മേ​ഖ​ല​യി​ൽ 1.15 കോ​ടി (0.8%).

സ​ഭ​യി​ൽ ആ​കെ 4,07,421 വൈ​ദി​ക​രാ​ണു​ള്ള​ത്. 2023നെ ​അ​പേ​ക്ഷി​ച്ച് 425 പേ​രു​ടെ വ​ർ​ധ​ന. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് വൈ​ദി​ക​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്. സ​ഭ​യി​ലെ ആ​കെ ബി​ഷ​പ്പു​മാ​രു​ടെ എ​ണ്ണം 5,525.

അ​തേ​സ​മ​യം, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ളി​ലും സെ​മി​നാ​രി​ക​ളി​ലും എ​ണ്ണം കു​റ​യു​ക​യാ​ണ്.5,397 ആ​ശു​പ​ത്രി​ക​ളും 13,646 ഡി​സ്പെ​ൻ​സ​റി​ക​ളും അ​ട​ക്കം 1,01,110 ആ​രോ​ഗ്യ, ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ൾ സ​ഭ ന​ട​ത്തു​ന്നു. 75,448 ന​ഴ്സ​റി​ക​ൾ, 1,03,666 പ്രൈ​മ​റി സ്കൂ​ളു​ക​ൾ, സെ​ക്ക​ൻ​ഡ​റി 51,810 സ്കൂ​ളു​ക​ൾ എ​ന്നി​വ​യും സ​ഭ​യു​ടേ​താ​യി​ട്ടു​ണ്ട്.

Business

യൂ​ണി​യ​ൻ ബാ​ങ്ക് നി​ക്ഷേ​പ പ​ലി​ശ വ​ർ​ധി​പ്പി​ച്ചു

കൊ​​​ച്ചി: യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ എ​​​ഫ്‌​​​സി​​​എ​​​ൻ​​​ആ​​​ർ(​​​ബി) നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യാ​​​യ യു​​​ബി​​​ഐ യു​​​ണീ​​​ക്‌ എ​​​ഫ്‌​​​സി​​​എ​​​ൻ​​​ആ​​​ർ(​​​ബി) ഡെ​​​പ്പോ​​​സി​​​റ്റ് സ്‌​​​കീ​​​മി​​​ന്‍റെ പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചു.

പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു. ഇ​​​തു​​​പ്ര​​​കാ​​​രം, 10 ല​​​ക്ഷം യു​​​എ​​​സ് ഡോ​​​ള​​​റി​​​ൽ താ​​​ഴെ​​​യു​​​ള്ള എ​​​ഫ്‌​​​സി​​​എ​​​ൻ​​​ആ​​​ർ(​​​ബി) നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം മു​​​ത​​​ൽ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​ള്ള കാ​​​ലാ​​​വ​​​ധി​​​ക്ക് 6.10 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക പ​​​ലി​​​ശ ല​​​ഭി​​​ക്കും.

നാ​​​ലു വ​​​ർ​​​ഷം മു​​​ത​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​ള്ള കാ​​​ലാ​​​വ​​​ധി​​​ക്ക് 6.25 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് 6.45 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യും ല​​​ഭി​​​ക്കും.

Business

ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾക്ക് വില വർധിപ്പിച്ചു

ന്യൂ​ഡ​​ൽ​​ഹി: ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ​​യും സ്റ്റോ​​റേ​​ജ് ഘ​​ട​​ക​​ങ്ങ​​ളു​​ടെ​​യും വി​​ല കു​​തി​​ച്ചു​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ ത​​ങ്ങ​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് വ​​ൻ വി​​ലവ​​ർ​​ധ​​ന പ്ര​​ഖ്യാ​​പി​​ച്ച് യു​​എ​​സ് ക​​ന്പ​​നി​​യാ​​യ ആ​​പ്പി​​ൾ.

മാ​​ക് ഡെ​​സ്ക്ടോ​​പ്പു​​ക​​ൾ, മാ​​ക്ബു​​ക്കു​​ക​​ൾ, ഐ​​പാ​​ഡു​​ക​​ൾ, ആ​​പ്പി​​ൾ ടി​​വി, ഹോം​​പോ​​ഡ് എ​​ന്നി​​വ​​യ്ക്കാ​​ണ് വി​​ല കൂ​​ട്ടി​​യ​​ത്. എ​​ന്നാ​​ൽ, ക​​മ്പ​​നി​​യു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന മാ​​ർ​​ഗ​​മാ​​യ ഐ​​ഫോ​​ണു​​ക​​ളു​​ടെ വി​​ല​​യി​​ൽ ത​​ത്കാ​​ലം മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടി​​ല്ല. സ​​മീ​​പ​​കാ​​ല​​ത്ത് ഇ​​ന്ത്യ​​യി​​ൽ ആ​​പ്പി​​ൾ ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വി​​ല​​ക്ക​​യ​​റ്റ​​മാ​​ണ്.

ഇ​​ന്ത്യ​​യി​​ൽ മാ​​ത്ര​​മ​​ല്ല, മ​​റ്റ് ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലും ആ​​പ്പി​​ൾ സ​​മാ​​ന​​മാ​​യ വി​​ല​​വ​​ർ​​ധ​​ന​​ ന​​ട​​പ്പി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്.

2025ന്‍റെ അ​​വ​​സാ​​ന പാ​​ദം മു​​ത​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല നാ​​ല് മ​​ട​​ങ്ങി​​ല​​ധി​​ക​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്. ഇ​​ത് ആ​​പ്പി​​ളി​​നെ മാ​​ത്ര​​മ​​ല്ല, വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ൻ​​ഡോ​​സ് ലാ​​പ്‌​​ടോ​​പ്പു​​ക​​ൾ, ക്രോം​​ബു​​ക്കു​​ക​​ൾ തു​​ട​​ങ്ങി​​യ മ​​റ്റ് ബ്രാ​​ൻ​​ഡു​​ക​​ളെ​​യും വി​​ല വ​​ർ​​ധി​​പ്പി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ ഐ​​ഫോ​​ണു​​ക​​ളു​​ടെ വി​​ല വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടി​​ല്ല എ​​ന്ന​​ത് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് താ​​ത്കാ​​ലി​​ക ആ​​ശ്വാ​​സ​​മാ​​ണെ​​ങ്കി​​ലും, വ​​രും മാ​​സ​​ങ്ങ​​ളി​​ൽ ഐ​​ഫോ​​ൺ നി​​ര​​ക്കു​​ക​​ളി​​ലും മാ​​റ്റം വ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു.

Business

നി​ക്ഷേ​പ പ​ലി​ശനി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്

കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള എ​​​​ഫ്സി​​​​എ​​​​ൻ​​​​ആ​​​​ർ (ബി) - ​​​​ഫോ​​​​റി​​​​ൻ ക​​​​റ​​​​ൻ​​​​സി നോ​​​​ൺ-​​​​റ​​​​സി​​​​ഡ​​​​ന്‍റ് (ബാ​​​​ങ്ക്) യു​​​​എ​​​​സ് ഡോ​​​​ള​​​​ർ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു.

പു​​​​തു​​​​ക്കി​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം മൂ​​​​ന്നു മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷം വ​​​​രെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് 6.50 ശ​​​​ത​​​​മാ​​​​നം ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് ല​​​​ഭി​​​​ക്കും.

മൂ​​​​ന്നു മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷം വ​​​​രെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള പു​​​​തി​​​​യ എ​​​​ഫ്സി​​​​എ​​​​ൻ​​​​ആ​​​​ർ (ബി) ​​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ (ആ​​​​ർ​​​​ബി​​​​ഐ) അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച യു​​​​എ​​​​സ്ഡി / ഐ​​​​എ​​​​ൻ​​​​ആ​​​​ർ ഫോ​​​​റെ​​​​ക്സ് സ്വാ​​​​പ്പ് സൗ​​​​ക​​​​ര്യ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഈ ​​​​നി​​​​ര​​​​ക്ക് പ​​​​രി​​​​ഷ്ക​​​​ര​​​​ണം.

പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം വ​​​​ഴി ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് ത​​​​ങ്ങ​​​​ൾ സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​​യി ആ​​​​ർ​​​​ബി​​​​ഐ​​​​യു​​​​മാ​​​​യി കൈ​​​​മാ​​​​റ്റം ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കും. ഇ​​​​തു വി​​​​ദേ​​​​ശ നാ​​​​ണ​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ലെ വ്യ​​​​തി​​​​യാ​​​​നം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക ന​​​​ഷ്‌​​​ട​​​​സാ​​​​ധ്യ​​​​ത ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നും സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള വി​​​​ദേ​​​​ശ ക​​​​റ​​​​ൻ​​​​സി നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​നും ബാ​​​​ങ്കു​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

വാ​ൽ​പ്പാ​റ അ​പ​ക​ടം: മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു

മ​ല​പ്പു​റം: വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് എ​ട്ട് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ അ​പ​ക​ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ളും മ​ര​ണ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ഒ​മ്പ​ത് പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ഏ​ഴ് സ്ത്രീ​ക​ൾ​ക്കും 2 കു​ട്ടി​ക​ൾ​ക്കു​മാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ല​പ്പു​റ​ത്തു​നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ അ​ധ്യാ​പ​ക സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ല​പ്പു​റം പാം​ഗ് ചേ​ണ്ടി പാ​റ​മ്മ​ൽ എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചി​ല​രു​ടെ കു​ടം​ബാം​ഗ​ങ്ങ​ളു​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​വ​ധി​ക്കാ​ല​ത്ത് അ​ധ്യാ​പ​ക​ർ ഒ​ന്നി​ച്ചു​ള്ള വി​നോ​ദ​യാ​ത്ര​യാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വ​ള​വി​ൽ തെ​ന്നി​മാ​റി നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ത്ത് 300 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. KL 11 AM 7288 വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രാ​വ​ല​റാ​ണ് ഇ​ത്.

വാ​ഹ​നം ഓ​ടി​ച്ച​ത് 21 കാ​ര​നാ​യ കോ​ട്ട​ക്ക​ൽ, ചു​നൂ​ർ സ്വ​ദേ​ശി​യാ​യി മു​ഹ​മ്മ​ദ്‌ ഫാ​സി​ത്താ​യി​രു​ന്നു. ഡ്രൈ​വ​റ​ട​ക്കം നാ​ല് പേ​ർ ചി​കി​ത്സ​യി​ലാ​ണ്. അ​തി​ര​പ്പ​ള്ളി വാ​ഴ​ച്ചാ​ൽ മ​ല​ക്ക​പ്പാ​റ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് സം​ഘം വാ​ൽ​പ്പാ​റ​യി​ൽ എ​ത്തി​യ​ത്.

Kerala

റെ​യി​ല്‍ വ​ണ്‍ ആ​പ്പി​ലെ സു​ര​ക്ഷാ വീ​ഴ്ച;ടി​ക്ക​റ്റി​ല്ലാ യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു

പ​​​​ര​​​​വൂ​​​​ര്‍: സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​കീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി റെ​​​​യി​​​​ല്‍​വേ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ റെ​​​​യി​​​​ല്‍ വ​​​​ണ്‍ ആ​​​​പ്പി​​​​ലെ ത​​​​ക​​​​രാ​​​​ര്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്ക് വ​​​​ന്‍ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ആ​​​​പ്പി​​​​ലെ ജി​​​​യോ-​​​​ഫെ​​​​ന്‍​സിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ പാ​​​​ളി​​​​ച്ച റെ​​​​യി​​​​ല്‍​വേ​​​​യ്ക്ക് വ​​​​ന്‍ ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യി മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.

സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​സ​​​​ര​​​​ത്തി​​​​ന് പു​​​​റ​​​​ത്തു​​​​നി​​​​ന്നു മാ​​​​ത്രം ടി​​​​ക്ക​​​​റ്റ് ബു​​​​ക്ക് ചെ​​​​യ്യാ​​​​നാ​​​​വൂവെ​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക സു​​​​ര​​​​ക്ഷാ ക​​​​വ​​​​ചം ത​​​​ക​​​​ര്‍​ന്ന​​​​തോ​​​​ടെ, ട്രെ​​​​യി​​​​നി​​​​നു​​​​ള്ളി​​​​ല്‍ ഇ​​​​രു​​​​ന്നു​​​​പോ​​​​ലും ടി​​​​ക്ക​​​​റ്റ് എ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ത് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത് ടി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​തെ ട്രെ​​​​യി​​​​നി​​​​ല്‍ ക​​​​യ​​​​റു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​ത് റെ​​​​യി​​​​ല്‍​വേ​​​​യ്ക്ക് വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്നു.

സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി യു​​​​ടി​​​​എ​​​​സ് ആ​​​​പ്പി​​​​ലും പു​​​​തി​​​​യ റെ​​​​യി​​​​ല്‍ വ​​​​ണ്‍ ആ​​​​പ്പി​​​​ലും ട്രെ​​​​യി​​​​നി​​​​നു​​​​ള്ളി​​​​ല്‍ വ​​​​ച്ച് ടി​​​​ക്ക​​​​റ്റ് ബു​​​​ക്ക് ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ല. ട്രാ​​​​ക്കി​​​​ല്‍ നി​​​​ന്നും പ്ലാ​​​​റ്റ്ഫോ​​​​മി​​​​ല്‍ നി​​​​ന്നും നി​​​​ശ്ചി​​​​ത ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​ക്ക് പു​​​​റ​​​​ത്തു​​​​നി​​​​ന്നാ​​​​ല്‍ മാ​​​​ത്ര​​​​മേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​വ​​​​ദി​​​​ക്കൂ.

എ​​​​ന്നാ​​​​ല്‍ ആ​​​​പ്പി​​​​ലെ ത​​​​ക​​​​രാ​​​​ര്‍ കാ​​​​ര​​​​ണം ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നി​​​​ലി​​​​രു​​​​ന്നും ഇ​​​​പ്പോ​​​​ള്‍ അ​​​​ണ്‍​റി​​​​സ​​​​ര്‍​വ്ഡ് ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ ബു​​​​ക്ക് ചെ​​​​യ്യാം. ടി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​തെ ട്രെ​​​​യി​​​​നി​​​​ല്‍ ക​​​​യ​​​​റു​​​​ന്ന​​​​വ​​​​ര്‍ ടി​​​​ടി​​​​ഇ വ​​​​രു​​​​ന്ന​​​​ത് ക​​​​ണ്ടാ​​​​ല്‍ മാ​​​​ത്രം ആ​​​​പ്പ് വ​​​​ഴി ടി​​​​ക്ക​​​​റ്റ് എ​​​​ടു​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് ടി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും കു​​​​ഴ​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്.

മാ​​​​ര്‍​ച്ച് ആ​​​​ദ്യം മു​​​​ത​​​​ല്‍ ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്‌​​​​നം ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍. മും​​​​ബൈ സ​​​​ബ​​​​ര്‍​ബ​​​​ന്‍ റെ​​​​യി​​​​ല്‍ ശൃം​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഇ​​​​ത് ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന​​​​ത്. എ​​​​സി ലോ​​​​ക്ക​​​​ല്‍ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മ്പോ​​​​ള്‍ യാ​​​​ത്ര​​​​യ്ക്കി​​​​ട​​​​യി​​​​ല്‍ ടി​​​​ക്ക​​​​റ്റ് എ​​​​ടു​​​​ത്ത നി​​​​ര​​​​വ​​​​ധി പേ​​​​രെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പി​​​​ടി​​​​കൂ​​​​ടി. സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ റെ​​​​യി​​​​ല്‍​വേ ഇ​​​​ന്‍​ഫ​​​​ര്‍​മേ​​​​ഷ​​​​ന്‍ സി​​​​സ്റ്റം​​​​സ് (ക്രി​​​​സ്) വി​​​​ക​​​​സി​​​​പ്പി​​​​ച്ച ഈ ​​​​ആ​​​​പ്പ് ഐ​​​​ആ​​​​ര്‍​സി​​​​ടി​​​​സി, യു​​​​ടി​​​​എ​​​​സ് എ​​​​ന്നീ ആ​​​​പ്പു​​​​ക​​​​ള്‍​ക്ക് പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണ് റെ​​​​യി​​​​ല്‍​വേ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

റി​​​​സ​​​​ര്‍​വ്ഡ്, അ​​​​ണ്‍​റി​​​​സ​​​​ര്‍​വ്ഡ് ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍​ക്ക് പു​​​​റ​​​​മെ പ്ലാ​​​​റ്റ്ഫോം ടി​​​​ക്ക​​​​റ്റ്, സീ​​​​സ​​​​ണ്‍ ടി​​​​ക്ക​​​​റ്റ്, ട്രെ​​​​യി​​​​ന്‍ ട്രാ​​​​ക്കിം​​​​ഗ്, ഭ​​​​ക്ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ സ​​​​ക​​​​ല സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രി​​​​ട​​​​ത്ത് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​മാ​​​​യി​​​​രു​​​​ന്നു റെ​​​​യി​​​​ല്‍ വ​​​​ണ്‍.

എ​​​​ന്നാ​​​​ല്‍ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ഈ ​​​​ത​​​​ക​​​​രാ​​​​ര്‍ പ​​​​രി​​​​ഹ​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ടി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​ത്ത യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം ഇ​​​​നി​​​​യും വ​​​​ര്‍​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ആ​​​​ശ​​​​ങ്ക. സെ​​​​ന്‍​ട്ര​​​​ല്‍ റെ​​​​യി​​​​ല്‍​വേ​​​​യി​​​​ലെ പ​​​​ല സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ര്‍​ശ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് റെ​​​​യി​​​​ല്‍​വേ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. സാ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​​​വ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ഐ​​​​ടി വി​​​​ഭാ​​​​ഗം.

Business

ചക്കയ്ക്കു ഡിമാന്‍റ് കൂടി; നേട്ടം കർഷകരിലേക്ക് എത്തുന്നില്ല

കോ​​ത​​മം​​ഗ​​ലം: ച​​ക്ക​​യ്ക്ക് നാ​​ട്ടി​​ലും മ​​റു​​നാ​​ട്ടി​​ലും ആ​​വ​​ശ്യ​​ക്കാ​​രേ​​റെ​​യെ​​ങ്കി​​ലും ഉ​​ത്പാ​​ദ​​ക​​രാ​​യ ക​​ർ​​ഷ​​ക​​രി​​ലേ​​ക്ക് ഡി​​മാ​​ൻ​​ഡ​​നു​​സ​​രി​​ച്ചു​​ള്ള നേ​​ട്ട​​മെ​​ത്തു​​ന്നി​​ല്ല. മൊ​​ത്ത​​വി​​ല്പ​​ന​​ക്കാ​​രും ഇ​​ട​​നി​​ല​​ക്കാ​​രും ച​​ക്ക​​വി​​പ​​ണി​​യി​​ൽ ലാ​​ഭ​​മു​​ണ്ടാ​​ക്കു​​മ്പോ​​ൾ, ക​​ർ​​ഷ​​ക​​നു കി​​ട്ടു​​ന്ന​​തു തു​​ച്ഛ​​മാ​​യ വ​​രു​​മാ​​നം.

ഇ​​ടി​​യ​​ൻ ച​​ക്ക(​​ഇ​​ടി​​ഞ്ച​​ക്ക) ഒ​​ന്നി​​ന് 70 രൂ​​പ വ​​രെ നേ​​ര​​ത്തേ ക​​ർ​​ഷ​​ക​​നു ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​പ്പോ​​ൾ അ​​ഞ്ചു മു​​ത​​ൽ 10 വ​​രെ കി​​ലോ​​ഗ്രാം വ​​രെ തൂ​​ക്ക​​മു​​ള്ള മൂ​​ക്കാ​​ത്ത ച​​ക്ക ഒ​​ന്നി​​ന് കി​​ട്ടു​​ന്ന​​ത് 25 - 30 രൂ​​പ മാ​​ത്ര​​മാ​​ണെ​​ന്നു ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. മ​​ഴ പെ​​യ്തു തു​​ട​​ങ്ങി​​യാ​​ൽ വി​​ല ഇ​​നി​​യും കു​​റ​​യും.

ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്ന് 25 - 30 രൂ​​പ​​യ്ക്കു ക​​ച്ച​​വ​​ട​​ക്കാ​​ർ വാ​​ങ്ങു​​ന്ന ച​​ക്ക ചെ​​റു​​വ​​ണ്ടി​​ക​​ളി​​ൽ പ​​ത്തോ പ​​തി​​ന​​ഞ്ചോ കി​​ലോ​​മീ​​റ്റ​​ർ എ​​ത്തി​​ച്ച് മൊ​​ത്ത​​ക്ക​​ച്ച​​വ​​ട​​ക്കാ​​ര​​നു ന​​ൽ​​കു​​മ്പോ​​ൾ കി​​ലോ​​യ്ക്കു 50 രൂ​​പ മു​​ത​​ൽ മു​​ക​​ളി​​ലേ​​ക്കാ​​ണു വി​​ല ഉ​​യ​​രു​​ന്ന​​ത്. ഇ​​തു കേ​​ടാ​​കാ​​തെ പാ​​യ്ക്കു ചെ​​യ്ത് വ​​ലി​​യ ച​​ര​​ക്കു​​ലോ​​റി​​ക​​ളി​​ൽ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഭ​​ക്ഷ്യ സം​​സ്ക​​ര​​ണ ഫാ​​ക്ട​​റി​​ക​​ളി​​ലേ​​ക്കും ഉ​​ത്പാ​​ദ​​ന യൂ​​ണി​​റ്റു​​ക​​ളി​​ലേ​​ക്കും വി​​ദേ​​ശ വി​​പ​​ണി​​ക​​ളി​​ലേ​​ക്കു​​മെ​​ത്തു​​മ്പോ​​ഴേ​​ക്കും ഡി​​മാ​​ൻ​​ഡും വി​​ല​​യും വീ​​ണ്ടും ഉ​​യ​​രും.
ഇ​​ടി​​ഞ്ച​​ക്ക​​യ്ക്കും മൂ​​പ്പു കു​​റ​​ഞ്ഞ ച​​ക്ക​​യ്ക്കു​​മാ​​ണ് ഇ​​ത​​ര സം​​സ്ഥാ​​ന വി​​പ​​ണി​​ക​​ളി​​ലും ഫാ​​ക്‌​​ട​​റി​​ക​​ളി​​ലും ഡി​​മാ​​ൻ​​ഡ് കൂ​​ടു​​ത​​ലു​​ള്ള​​ത്.

ച​​ക്ക ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്കു ന്യാ​​യ​​വി​​ല ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ചു മൂ​​ല്യവ​​ർ​​ധി​​ത ഉ​​ത്പാ​​ദ​​ന യൂ​​ണി​​റ്റു​​ക​​ൾ ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്. ച​​ക്ക​​യ്ക്കു പു​​റ​​മേ, ക​​പ്പ, ഏ​​ത്ത​​യ്ക്ക എ​​ന്നി​​വ​​യി​​ലും പ്രാ​​ദേ​​ശി​​ക​​മാ​​യി മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പാ​​ദ​​ന യൂ​​ണി​​റ്റു​​ക​​ൾ തു​​ട​​ങ്ങി​​യാ​​ൽ ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ​​യും വ​​ൻ​​കി​​ട ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ​​യും ചൂ​​ഷ​​ണം നി​​യ​​ന്ത്രി​​ക്കാ​​നാ​​കും. ക​​ർ​​ഷ​​ക​​ർ​​ക്ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു ന്യാ​​യ​​മാ​​യ വി​​ല ല​​ഭി​​ക്കാ​​നും ഒ​​പ്പം തൊ​​ഴി​​ല​​വ​​സ​​രം വ​​ർ​​ധി​​ക്കാ​​നും ഇ​​തു സ​​ഹാ​​യ​​ക​​മാ​​കു​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ.

ഗ്യാ​​സ് ക്ഷാ​​മം ച​​ക്ക​​യ്ക്കും തി​​രി​​ച്ച​​ടി

മൂ​​ത്ത ച​​ക്ക ആ​​ഭ്യ​​ന്ത​​ര, ഇ​​ത​​ര സം​​സ്ഥാ​​ന വി​​പ​​ണി​​ക​​ളി​​ലേ​​ക്കെ​​ത്തു​​ന്ന​​ത് ഏ​​റി​​യ പ​​ങ്കും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ചി​​പ്സ് ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നാ​​ണ്. നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ൽ നി​​ന്നു ക​​യ​​റ്റി​​വി​​ടു​​ന്ന ച​​ക്ക​​യി​​ൽ ഒ​​രു ഭാ​​ഗം മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​യി ഇ​​വി​​ടത്തെ വി​​പ​​ണി​​ക​​ളി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​ന്നു​​മു​​ണ്ട്. അ​​ധി​​ക വി​​ല​​കൊ​​ടു​​ത്ത് ഇ​​തു വാ​​ങ്ങാ​​ൻ ന​​ഗ​​ര​​ങ്ങ​​ളി​​ലും ഗ്രാ​​മ​​ങ്ങ​​ളി​​ലും ആ​​വ​​ശ്യ​​ക്കാ​​രേ​​റെ.

പാ​​ച​​ക​​വാ​​ത​​ക പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ച​​ക്ക വ​​റു​​ത്തു വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​വ​​ർ പ​​ല​​യി​​ട​​ത്തും കൂ​​ട്ട​​ത്തോ​​ടെ പി​​ന്മാ​​റി. ച​​ക്ക​​യു​​ടെ വി​​വി​​ധ ഇ​​ന​​ം ചി​​പ്സു​​ക​​ൾ​​ക്ക് വി​​ല കൂ​​ടി​​യി​​ട്ടു​​മു​​ണ്ട്.

ചി​​പ്സ് വി​​പ​​ണി ക്ഷീ​​ണി​​ച്ച​​തോ​​ടെ മൂ​​ത്തു പാ​​ക​​മാ​​യ ച​​ക്ക ശേ​​ഖ​​രി​​ക്കാ​​ൻ വ​​രു​​ന്ന ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ എ​​ണ്ണം കു​​റ​​ഞ്ഞെ​​ന്നു ക​​ർ​​ഷ​​ക​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. പ​​ഴു​​ത്ത ച​​ക്ക​​യ്ക്ക് വി​​പ​​ണി​​യി​​ൽ ആ​​വ​​ശ്യ​​ക്കാ​​ർ കു​​റ​​വാ​​ണ്.

Business

കാ​ർ​ഗോ നി​ര​ക്ക് വ​ർ​ധ​ന: ക​യ​റ്റി​റ​ക്കു​മ​തി മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

ക​​​​​ണ്ണൂ​​​​​ർ: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​വും കാ​​​​​ർ​​​​​ഗോ നി​​​​​ര​​​​​ക്കി​​​​​ലെ വ​​​​​ർ​​​​​ധ​​​​​ന​​​​​വും രാ​​​​​ജ്യ​​​​​ത്തെ ക​​​​​യ​​​​​റ്റി​​​​​റ​​​​​ക്കു​​​​​മ​​​​​തി മേ​​​​​ഖ​​​​​ല​​​​​യെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി. പ​​​​​ഴം വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ഏ​​​​​റെ ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ള്ള ഇ​​​​​റാ​​​​​നി​​​​​യ​​​​​ൻ ആ​​​​​പ്പി​​​​​ൾ ല​​​​​ഭി​​​​​ക്കാ​​​​​തെ​​​​​യാ​​​​​യെ​​​​​ന്നു ക​​​​​ച്ച​​​​​വ​​​​​ട​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, തു​​​​​ർ​​​​​ക്കി തു​​​​​ട​​​​​ങ്ങി നി​​​​​ര​​​​​വ​​​​​ധി രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ആ​​​​​പ്പി​​​​​ൾ എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

കൂ​​​​​ടാ​​​​​തെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ്, കാ​​​​​ഷ്മീ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് ന​​​​​മ്മു​​​​​ടെ സൂ​​​​​പ്പ​​​​​ർ മാ​​​​​ർ​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളി​​​​​ലും, ഹോ​​​​​ൾ​​​​​സെ​​​​​യി​​​​​ൽ പ​​​​​ഴ​​​​​ക്ക​​​​​ട​​​​​ക​​​​​ളി​​​​​ലും ആ​​​​​പ്പി​​​​​ൾ എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. എ​​​​​ങ്കി​​​​​ലും വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ഇ​​​​​റാ​​​​​നി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള ആ​​​​​പ്പി​​​​​ളി​​​​​നാ​​​​​ണ് പ്രി​​​​​യം കൂ​​​​​ടു​​​​​ത​​​​​ൽ. എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ ആ​​​​​പ്പി​​​​​ൾ എ​​​​​ത്തി​​​​​ക്കാ​​​​​മെ​​​​​ന്ന​​​​​തും വി​​​​​ല​​​​​ക്കു​​​​​റ​​​​​വു​​​​​മാ​​​​​ണ് ഇ​​​​​റാ​​​​​ൻ ആ​​​​​പ്പി​​​​​ളി​​​​​നെ ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷം ആ​​​​​പ്പി​​​​​ൾ വ​​​​​ര​​​​​വി​​​​​നെ ബാ​​​​​ധി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

പ​​​​​ഴം, പ​​​​​ച്ച​​​​​ക്ക​​​​​റി, മ​​​​​ത്സ്യം ക​​​​​യ​​​​​റ്റു​​​​​മ​​​​​തി നിലച്ചു

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് പ​​​​​ഴം, പ​​​​​ച്ച​​​​​ക്ക​​​​​റി, മ​​​​​ത്സ്യ വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി നി​​​​​ല​​​​​ച്ച മ​​​​​ട്ടാ​​​​​ണ്. കോ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ന​​​​​ഷ്ട​​​​​മാ​​​​​ണ് ഇ​​​​​തോ​​​​​ടെ ക​​​​​യ​​​​​റ്റി​​​​​റ​​​​​ക്കു​​​​​മ​​​​​തി മേ​​​​​ഖ​​​​​ല​​​​​യ്ക്ക് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വി​​​​​മാ​​​​​ന സ​​​​​ര്‍​വീ​​​​​സു​​​​​ക​​​​​ൾ മു​​​​​ട​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ വ്യോ​​​​​മ​​​​​മാ​​​​​ര്‍​ഗ​​​​​മു​​​​​ള്ള ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യും ഹോ​​​​​ര്‍​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ച​​​​​തോ​​​​​ടെ ക​​​​​പ്പ​​​​​ൽ​​​​​വ​​​​​ഴി​​​​​യു​​​​​ള്ള ച​​​​​ര​​​​​ക്ക് നീ​​​​​ക്ക​​​​​വും മു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യു​​​​​ടെ ആ​​​​​ഘാ​​​​​തം കൂ​​​​​ട്ടി​​​​​യ​​​​​ത്. റം​​​​​സാ​​​​​ൻ കാ​​​​​ല​​​​​ത്ത് ജി​​​​​സി​​​​​സി രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ക​​​​​യ​​​​​റ്റു​​​​​മ​​​​​തി താ​​​​​ളം തെ​​​​​റ്റി​​​​​യ​​​​​തോ​​​​​ടെ വ​​​​​ലി​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക ന​​​​​ഷ്ട​​​​​ത്തി​​​​​ലാ​​​​​ണ് ഈ ​​​​​മേ​​​​​ഖ​​​​​ല.

150 ട​​​​​ൺ പ​​​​​ഴം, പ​​​​​ച്ച​​​​​ക്ക​​​​​റി വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​ണു പ്ര​​​​​തി​​​​​ദി​​​​​നം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ വ​​​​​ഴി ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​ത്. ഗ​​​​​ൾ​​​​​ഫ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​തി​​​​​സ​​​​​ന്ധി രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തും വി​​​​​മാ​​​​​ന സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ പ​​​​​ല​​​​​തും റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​തും ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യെ ബാ​​​​​ധി​​​​​ച്ചെ​​​​​ന്ന് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​ക്കാ​​​​​ർ​​​​​ക്കും റം​​​​​സാ​​​​​ൻ വി​​​​​പ​​​​​ണി ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​ത് വ​​​​​ലി​​​​​യ സാ​​​​​ന്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത​​​​​യ്ക്ക് കാ​​​​​ര​​​​​ണ​​​​​മാ​​​​​യെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ൽ. വി​​​​​മാ​​​​​ന ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ സാ​​​​​ധാ​​​​​ര​​​​​ണ കാ​​​​​ർ​​​​​ഗോ നി​​​​​ര​​​​​ക്ക് വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച​​​​​തും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യു​​​​​ടെ ആ​​​​​ക്കം കൂ​​​​​ട്ട‌ി. ഒ​​​​​രു​​​​​കി​​​​​ലോ പൈ​​​​​നാ​​​​​പ്പി​​​​​ളി​​​​​ന് എ​​​​​യ​​​​​ർ കാ​​​​​ർ​​​​​ഗോ നി​​​​​ര​​​​​ക്ക് 70 രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ അ​​​​​ത് 210 രൂ​​​​​പ​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ചെ​​​​​മ്മീ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള മ​​​​​ത്സ്യ​​​​​ങ്ങ​​​​​ൾ ഗ​​​​​ൾ​​​​​ഫി​​​​​ലേ​​​​​ക്കും അ​​​​​മേ​​​​​രി​​​​​ക്ക, ജ​​​​​പ്പാ​​​​​ൻ, വി​​​​​യ​​​​​റ്റ്നാം, റ​​​​​ഷ്യ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും ക​​​​​യ​​​​​റ്റി അ​​​​​യ​​​​​യ്ക്കു​​​​​ന്നു​​​​​ണ്ട്.

National

ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും

ന്യൂഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു.

ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.

ബംഗളൂരുവില്‍ പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ടാകും.

അതേസമയം ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് നയാര വര്‍ധിപ്പിച്ചത്.

Business

യു​ദ്ധ​ച്ചെ​ല​വ് വ​ർ​ധി​ച്ചു, കമ്മി ഉയർന്നു; റ​ഷ്യ സ്വ​ർ​ണ​ശേ​ഖ​രം വി​റ്റ​ഴി​ക്കുന്നു

മോ​​സ്കോ: ര​​ണ്ടു പ​​തി​​റ്റാ​​ണ്ടി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി റ​​ഷ്യ ത​​ങ്ങ​​ളു​​ടെ സെ​​ൻ​​ട്ര​​ൽ ബാ​​ങ്കി​​ന്‍റെ ക​​രു​​ത​​ൽ ശേ​​ഖ​​ര​​ത്തി​​ൽ​​നി​​ന്ന് സ്വ​​ർ​​ണ​​ക്ക​​ട്ടി​​ക​​ൾ നേ​​രി​​ട്ട് വി​​റ്റു​​തു​​ട​​ങ്ങി​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

യു​​ക്രെ​​യ്ൻ യു​​ദ്ധം മൂ​​ലം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന സൈ​​നി​​ക ചെ​​ല​​വു​​ക​​ൾ​​ക്കും ബ​​ജ​​റ്റ് ക​​മ്മി നി​​ക​​ത്തു​​ന്ന​​തി​​നു​​മാ​​യി 25 വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​യി സ്വ​​ർ​​ണം വി​​റ്റ​​തെ​​ന്ന് ബി​​എ​​ൻ​​ഇ ഇ​​ന്‍റ​​ലി​​ന്യൂ​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. പാ​​ശ്ചാ​​ത്യ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​പ​​രോ​​ധ​​വും റ​​ഷ്യ​​ൻ സ​​ന്പ​​ദ്‌വ്യവ​​സ്ഥ​​യെ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

2022നും 2025​​നും ഇ​​ട​​യി​​ൽ സ്വ​​ർ​​ണ​​ത്തി​​ന്‍റെ​​യും വി​​ദേ​​ശ​​നാ​​ണ​​യ​​ത്തി​​ന്‍റെ​​യും സം​​യു​​ക്ത വി​​ല്പ​​ന 15 ട്രി​​ല്യ​​ണ്‍ റൂ​​ബി​​ൾ (150 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) ക​​വി​​ഞ്ഞ​​താ​​യി റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു. കൂ​​ടാ​​തെ, 2026ലെ ​​ആ​​ദ്യ ര​​ണ്ടു മാ​​സ​​ങ്ങ​​ളി​​ൽ 3.5 ട്രി​​ല്യ​​ണ്‍ റൂ​​ബി​​ൾ (35 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) മൂ​​ല്യ​​മു​​ള്ള വി​​ല്പ​​ന ന​​ട​​ന്നു. റ​​ഷ്യ​​ൻ സെ​​ൻ​​ട്ര​​ൽ ബാ​​ങ്കി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ജ​​നു​​വ​​രി​​യി​​ൽ മാ​​ത്രം 3,00,000 ഒൗ​​ണ്‍​സ് സ്വ​​ർ​​ണ​​വും ഫെ​​ബ്രു​​വ​​രി​​യി​​ൽ 2,00,000 ഒൗ​​ണ്‍​സ് സ്വ​​ർ​​ണ​​വുമാണ് വി​​റ്റ​​ഴി​​ച്ച​​ത്.

വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന രീ​​തി​​യി​​ൽ വ​​ന്ന സു​​പ്ര​​ധാ​​ന​​മാ​​യ മാ​​റ്റ​​ത്തെ​​യാ​​ണ് ഈ ​​നീ​​ക്കം സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. മു​​ന്പ്, സ്വ​​ർ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​ട​​പാ​​ടു​​ക​​ൾ കൂ​​ടു​​ത​​ലും രേ​​ഖ​​ക​​ളി​​ൽ മാ​​ത്ര​​മാ​​യി​​രു​​ന്നു ന​​ട​​ന്നി​​രു​​ന്ന​​ത്. സ്വ​​ർ​​ണ​​ക്ക​​ട്ടി​​ക​​ൾ ഖ​​ജ​​നാ​​വു​​ക​​ളി​​ൽനി​​ന്ന് പു​​റ​​ത്തെ​​ടു​​ക്കാ​​തെ ത​​ന്നെ ധ​​ന​​മ​​ന്ത്രാ​​ല​​യ​​വും സെ​​ൻ​​ട്ര​​ൽ ബാ​​ങ്കും ത​​മ്മി​​ൽ കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു പ​​തി​​വ്. എ​​ന്നാ​​ൽ അ​​ടു​​ത്ത മാ​​സ​​ങ്ങ​​ളി​​ലാ​​യി, സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് സ്വ​​ർ​​ണ​​ക്ക​​ട്ടി​​ക​​ൾ തന്നെ നേ​​രി​​ട്ട് വി​​പ​​ണി​​യി​​ൽ വി​​ൽ​​ക്കാ​​ൻ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്നു.

ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലാ​​യി 14 ട​​ണ്‍ സ്വ​​ർ​​ണ​​മാ​​ണ് റ​​ഷ്യ​​ൻ സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് വി​​റ്റ​​ഴി​​ച്ച​​ത്. ഇ​​തോ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള സ്വ​​ർ​​ണ​​ശേ​​ഖ​​രം 74.3 ദ​​ശ​​ല​​ക്ഷം ഒൗ​​ണ്‍​സാ​​യി കു​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ നാ​​ല് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യാ​​ണി​​ത്. ഈ ​​വ​​ർ​​ഷം ആ​​ദ്യ ര​​ണ്ടു മാ​​സ​​ങ്ങ​​ളി​​ലെ വി​​ല്പ​​ന 2002ലെ ​​ര​​ണ്ടാം​​പാ​​ദ​​ത്തി​​ലെ ര​​ണ്ടു​​ മാ​​സ​​ത്തെ വി​​ല്പ​​ന​​യെ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന​​താ​​ണ്. അ​​ന്ന് 58 ട​​ണ്‍ സ്വ​​ർ​​ണ​​മാ​​ണ് വി​​റ്റ​​ത്.

വേ​​ൾ​​ഡ് ഗോ​​ൾ​​ഡ് കൗ​​ണ്‍​സി​​ലി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ നി​​ല​​വി​​ൽ 2000 ട​​ണ്ണി​​ല​​ധി​​കം സ്വ​​ർ​​ണ​​ശേ​​ഖ​​ര​​മു​​ള്ള റ​​ഷ്യ, ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സ്വ​​ർ​​ണ​​മു​​ള്ള അ​​ഞ്ചാ​​മ​​ത്തെ രാ​​ജ്യ​​മാ​​ണ്.

യു​​ക്രെ​​യ്നു​​മാ​​യി തു​​ട​​രു​​ന്ന യു​​ദ്ധം സ​​ർ​​ക്കാ​​ർ ചെ​​ല​​വു​​ക​​ൾ, പ്ര​​ത്യേ​​കി​​ച്ച് സൈ​​നി​​ക നീ​​ക്ക​​ങ്ങ​​ൾ​​ക്കു​​ള്ള ചെ​​ല​​വ് ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചു. ഇ​​തോ​​ടൊ​​പ്പംത​​ന്നെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ബ​​ജ​​റ്റ് ക​​മ്മി​​യെ​​യും നേ​​രി​​ടു​​ക​​യാ​​ണ്. 2025ലെ ​​ബ​​ജ​​റ്റ് ക​​മ്മി ജി​​ഡി​​പി​​യു​​ടെ 2.6 ശ​​ത​​മാ​​ന​​മാ​​ണ്. ഇ​​ത് നേ​​ര​​ത്തേ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന 0.5 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്.

ഊ​​ർ​​ജ​​നി​​കു​​തി വ​​രു​​മാ​​നം കു​​റ​​ഞ്ഞു

റ​​ഷ്യ​​യു​​ടെ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി എ​​ണ്ണ, പ്ര​​കൃ​​ത​​വാ​​ത​​ക ക​​യ​​റ്റു​​മ​​തി​​യി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​ത്തെ​​യ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​യ്ക്കു​​ണ്ടാ​​യിരുന്ന കുറഞ്ഞ വിലയും പാ​​ശ്ചാ​​ത്യ രാ​​ജ്യ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഉ​​പ​​രോ​​ധ​​ങ്ങ​​ളും മൂ​​ലം വ​​രു​​മാ​​നം ഇ​​ടി​​ഞ്ഞു. ഉൗ​​ർ​​ജ നി​​കു​​തി​​യി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം മൊ​​ത്തം സ​​ർ​​ക്കാ​​ർ വ​​രു​​മാ​​ന​​ത്തി​​ന്‍റെ 20 ശ​​ത​​മാ​​ന​​മാ​​യി ചു​​രു​​ങ്ങി.

വി​​ദേ​​ശ​​നാ​​ണ്യ​​ശേ​​ഖ​​ര​​ത്തി​​ൽ 47 ശ​​ത​​മാ​​ന​​വും സ്വ​​ർ​​ണം

സ്വ​​ർ​​ണ​​വി​​ല ഒൗ​​ണ്‍​സി​​ന് 5,000 ഡോ​​ള​​ർ ക​​ട​​ന്നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ്വ​​ർ​​ണം വി​​ൽ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം വ​​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്ന് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു. വി​​ല​​യി​​ലു​​ണ്ടാ​​യ ഈ ​​വ​​ർ​​ധ​​ന റ​​ഷ്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം ഫെ​​ബ്രു​​വ​​രി 28ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 809 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ല​​ധി​​കം ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യി.

ഇ​​തി​​ൽ ഏ​​ക​​ദേ​​ശം 300 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ പാ​​ശ്ചാ​​ത്യ​​രാ​​ജ്യ​​ങ്ങ​​ൾ മ​​ര​​വി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. നി​​ല​​വി​​ൽ റ​​ഷ്യ​​യു​​ടെ പ​​ക്ക​​ലു​​ള്ള സ്വ​​ർ​​ണ​​ശേ​​ഖ​​ര​​ത്തി​​ന് മാ​​ത്രം ഏ​​ക​​ദേ​​ശം 384 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ണ്ട്. റ​​ഷ്യ​​യു​​ടെ നി​​ല​​വി​​ലു​​ള്ള വി​​ദേ​​ശ​​നാ​​ണ്യ​​ശേ​​ഖ​​ര​​ത്തി​​ന്‍റെ 47 ശ​​ത​​മാ​​ന​​വും സ്വ​​ർ​​ണ​​മാ​​ണ്.

റ​​ഷ്യ​​യു​​ടെ പ​​ക്ക​​ലു​​ള്ള ഡോ​​ള​​ർ, യൂ​​റോ ശേ​​ഖ​​ര​​ങ്ങ​​ൾ മ​​ര​​വി​​പ്പി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. നി​​ല​​വി​​ൽ അ​​ന്താ​​രാ​​ഷ്ട്ര വ്യാ​​പാ​​ര​​ത്തി​​ന് ചൈ​​നീ​​സ് ക​​റ​​ൻ​​സി​​യാ​​യ യു​​വാ​​നെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. സ്വ​​ർ​​ണം വി​​റ്റ് യു​​വാ​​ൻ സ​​മാ​​ഹ​​രി​​ക്കാ​​നാ​​ണ് റ​​ഷ്യ ശ്ര​​മി​​ക്കു​​ന്ന​​ത്.

Business

സൊമാറ്റോയ്ക്കു പിന്നാലെ സ്വി​ഗ്ഗി​യും പ്ലാ​റ്റ്ഫോം ഫീസ് ഉ​യ​ർ​ത്തി

മും​ബൈ: ഓ​ണ്‍​ലൈ​നി​ലൂ​ടെ​യു​ള്ള ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്നത് ഇ​നി അ​ല്പം കൂ​ടി ചെ​ല​വേ​റി​യ​താ​കും. ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ക​ന്പ​നി​യാ​യ സൊ​മാ​റ്റോ രാ​ജ്യ​ത്ത് പ്ലാ​റ്റ്ഫോം ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ സ​മാ​ന നീ​ക്കം ന​ട​ത്തി സ്വി​ഗ്ഗി​യും.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സൊ​മാ​റ്റോ ഫീ​സ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഓ​രോ ഓ​ർ​ഡ​റി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ല്കേ​ണ്ടി​വ​രു​ന്ന അ​ധി​ക തു​ക​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി. സ്വി​ഗ്ഗി പ്ലാ​റ്റ്ഫോം ഫീ 17 ​ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ ഓ​രോ ഓ​ർ​ഡ​റി​നും 17.58 രൂ​പ ന​ൽ​ക​ണം. മു​ന്പ് ഇ​ത് 14.99 രൂ​പ​യാ​യി​രു​ന്നു.

സൊ​മാ​റ്റോ പ്ലാ​റ്റ്ഫോം ഫീ​സ് ഓ​രോ ഓ​ർ​ഡ​റി​നും 2.40 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ജി​എ​സ്ടി ഒ​ഴി​കെ​യു​ള്ള നി​ര​ക്ക് 14.90 രൂ​പ​യി​ലെ​ത്തി. ഇ​തോ​ടെ ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ‍​യു​ള്ള ആ​കെ നി​ര​ക്ക് 17.58 രൂ​പ​യി​ലെ​ത്തി.

2023ൽ ​കേ​വ​ലം ര​ണ്ട് രൂ​പ മാ​ത്ര​മാ​യി​രു​ന്നു ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ളു​ടെ പ്ലാ​റ്റ്ഫോം ഫീസ്​.

National

വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി ഉയർത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി.

ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽവരും.

നേരത്തെ അനുവദിച്ച പത്ത് ശതമാനം വർധനവിന് പുറമെയാണ് പുതിയ ഉത്തരവ്. പുതിയ വിഹിതം പ്രധാനമായും ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ധാബകൾ, ഭക്ഷണ സംസ്കരണ യൂണിറ്റുകൾ, ഡയറി യൂണിറ്റുകൾ എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുക.

കൂടാതെ സംസ്ഥാന സർക്കാരുകളോ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി കാന്‍റീനുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയ്ക്കും ഇതിന്‍റെ ഗുണം ലഭിക്കും.

National

ഭക്ഷണ വിതരണ നിരക്ക് വർധിപ്പിച്ച് സൊമാറ്റോ

ന്യൂഡൽഹി: ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ നിരക്ക് വർധിപ്പിച്ചു. ഓരോ ഓർഡറിനും 2.40 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഓർഡറിന്‍റെ തുക 14.90 രൂപയായി ഉയർന്നു.

നേരത്തെ ജിഎസ്ടി ഇല്ലാതെ 12.50 രൂപയായിരുന്ന ഫീസാണ് ഇപ്പോൾ 14.90 രൂപയായി പുതുക്കിയത്. ഇന്ത്യയിൽ എല്ലായിടത്തും ഈ വർധന നടപ്പിലാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഇതിനു മുൻപ് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സൊമാറ്റോ നിരക്ക് വർധിപ്പിച്ചത്. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവിൽ ജിഎസ്ടി ഉൾപ്പെടെ ഒരു ഓർഡറിന് 14.99 രൂപയാണ് ഫീസായി ഈടാക്കുന്നത്.

Education

എംജി വാഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പ് തുക വര്‍ധിപ്പിച്ചു

കോ​ട്ട​യം: ഗ​വേ​ഷ​ണ മേ​ഖ​ല​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ ഗ​വേ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഫെ​ല്ലോ​ഷി​പ്പ് തു​ക 15,000 രൂ​പ​യാ​യി വ​ര്‍ധി​പ്പി​ക്കാ​ന്‍ എം​ജി സ​ര്‍വ​ക​ലാ​ശാ​ല സി​ന്‍ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു.

ഗ​വേ​ഷ​ണ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന, പി​എ​ച്ച്ഡി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക ആ​ശ്വാ​സം ന​ല്‍കു​ന്ന​തി​നും അ​വ​രു​ടെ പ​ഠ​ന​വും ഗ​വേ​ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും.

ഗ​വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും ഫെ​ലോ​ഷി​പ്പ് വ​ര്‍ധ​ന ഉ​പ​ക​രി​ക്കും. ഇ​തി​ലൂ​ടെ ഗ​വേ​ഷ​ണ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ക​യും ന​വീ​ന പ​ഠ​ന​ങ്ങ​ള്‍ക്കും ശാ​സ്ത്രീ​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ക്കും വ​ഴി​യൊ​രു​ങ്ങു​ക​യും ചെ​യ്യു​മെ​ന്ന് എം​ജി സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ.​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍ അ​റി​യി​ച്ചു.

Kerala

ആവശ്യം വര്‍ധിച്ചതോടെ റബര്‍ വിലയില്‍ കുതിപ്പ്

കോ​​​ട്ട​​​യം: ആ​​​വ​​​ശ്യം വ​​​ര്‍ധി​​​ച്ച​​​തോ​​​ടെ റ​​​ബ​​​ര്‍ വി​​​ല​​​യി​​​ല്‍ കു​​​തി​​​പ്പ്.
നാ​​​ളു​​​ക​​​ള്‍ക്കു​​​ശേ​​​ഷം വ്യാ​​​പാ​​​രി വി​​​ല 200 പി​​​ന്നി​​​ട്ടു. ര​​​ണ്ടാ​​​ഴ്ച​​​യി​​​ല​​​ധി​​​ക​​​മാ​​​യി 200 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ വ്യാ​​​പാ​​​രം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഔ​​ദ്യോ​​ഗി​​​ക വി​​​പ​​​ണി​​​വി​​​ല 200 പി​​​ന്നി​​​ട്ട​​​ത് ഇ​​​ന്ന​​​ലെ​​​യാ​​​ണ്. ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ലി​​​ന് 200.50, അ​​​ഞ്ചി​​​ന് 195.50 രൂ​​​പ​​​യ്ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ​​​ത്തെ വ്യാ​​​പാ​​​രി വി​​​ല.

തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ലി​​​ന് 199.50 രൂ​​​പ​​​യും അ​​​ഞ്ചി​​​ന് 194.50 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല. റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് വി​​​ല ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ല് ഗ്രേ​​​ഡി​​​ന് വി​​​ല 208.50 രൂ​​​പ​​​യും ഗ്രേ​​​ഡ് അ​​​ഞ്ചി​​​ന് 203.50 രൂ​​​പ​​​യു​​​മാ​​​യി.

ഡി​​​മാ​​​ന്‍ഡ് വ​​​ര്‍ധി​​​ച്ച​​​തോ​​​ടെ ഇ​​​ന്ന​​​ലെ കോ​​​ട്ട​​​യം മാ​​​ര്‍ക്ക​​​റ്റി​​​ല്‍ 207.50 രൂ​​​പ​​​യ്ക്കു ക​​​ച്ച​​​വ​​​ടം ന​​​ട​​​ന്ന​​​താ​​​യി വ്യാ​​​പാ​​​രി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌ട്രവി​​​ല​​​യും ഉ​​​യ​​​ര്‍ന്നു നി​​​ല്‍ക്കു​​​ക​​​യാ​​​ണ്. ആ​​​ര്‍എ​​​സ്എ​​​സ് ഒ​​​ന്ന് ഗ്രേ​​​ഡി​​​ന് വി​​​ല 210.17 രൂ​​​പ​​​യും ഗ്രേ​​​ഡ് ര​​​ണ്ടി​​​ന് 208.43 രൂ​​​പ​​​യു​​​മാ​​​യി.

റ​​​ബ​​​ര്‍ സ്റ്റോ​​​ക്കു​​​ള്ള ക​​​ര്‍ഷ​​​ക​​​ര്‍ക്ക് വി​​​ല​​​മെ​​​ച്ച​​​ത്തി​​​ന്‍റെ നേ​​​ട്ടം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​ത്. വേ​​​ന​​​ല്‍ ചൂ​​​ടി​​​ല്‍ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ലും മാ​​​ര്‍ക്ക​​​റ്റ് വി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​ല​​​രും ടാ​​​പ്പിം​​​ഗ് തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഒ​​​റ്റ​​​പ്പെ​​​ട്ട വേ​​​ന​​​ല്‍മ​​​ഴ ഫെ​​​ബ്രു​​​വ​​​രി അ​​​വ​​​സാ​​​നം വ​​​രെ തു​​​ട​​​ര്‍ന്നാ​​​ല്‍ വേ​​​ന​​​ല്‍ അ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കി ടാ​​​പ്പിം​​​ഗ് തു​​​ട​​​രാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ചെ​​​റു​​​കി​​​ട ക​​​ര്‍ഷ​​​ക​​​രു​​​ണ്ട്. വി​​​ല മെ​​​ച്ചം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ സ്ലോ​​​ട്ട​​​ര്‍ ടാ​​​പ്പിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ ടാ​​​പ്പിം​​​ഗ് തു​​​ട​​​ര​​​ണ​​​മെ​​​ന്ന താ​​​ല്‍പ​​​ര്യ​​​ത്തി​​​ലാ​​​ണ്. ലാ​​​റ്റ​​​ക്സ് വി​​​ല ഇ​​​ന്ന​​​ലെ 187 രൂ​​​പ​​​യി​​​ലെ​​​ത്തി.

ലാ​​​റ്റ​​​ക്സ് ല​​​ഭ്യ​​​ത​​​യി​​​ല്‍ കാ​​​ര്യ​​​മാ​​​യ കു​​​റ​​​വി​​​ല്ല. എ​​​ന്നാ​​​ല്‍ അ​​​ടു​​​ത്ത​​​മാ​​​സം ലാ​​​റ്റ​​​ക്സ് വി​​​ല​​​യും ഉ​​​യ​​​രാ​​​ണ് സാ​​​ധ്യ​​​ത. ഒ​​​ട്ടു​​​പാ​​​ലി​​​ന് 130 രൂ​​​പ​​​യാ​​​യി. ക്രം​​​ബ് ഫാ​​​ക്ട​​​റി​​​കളില്‍ ഒ​​​ട്ടു​​​പാ​​​ല്‍ സ്റ്റോ​​​ക്കി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ല ഇ​​​നി​​​യും ഉ​​​യ​​​ര്‍ന്നേ​​​ക്കും.

Kerala

തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ന്‍റെ വ​രു​മാ​ന​ത്തി​ൽ 7.34 ശ​ത​മാ​നം വ​ർ​ധ​ന

പ​​​ര​​​വൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന. 2025 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ​​​വ​​​രെ ആ​​​കെ​ വ​​​രു​​​മാ​​​നം 1845 കോ​​​ടി രൂ​​​പ​​​യാ​​​ണ്. 7.34 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ഡി​​​ആ​​​ർ​​​എം ദി​​​വ്യ കാ​​​ന്ത് ച​​​ന്ദ്രാ​​​ക​​​ർ പ​​​റ​​​ഞ്ഞു.

ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം 1422 കോ​​​ടി രൂ​​​പ​​​യാ​​​ണ്. വ​​​ർ​​​ധ​​​ന 12.72 ശ​​​ത​​​മാ​​​നം. ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ 4.48 കോ​​​ടി രൂ​​​പ​​​യും പാ​​​ഴ്സ‌​​​ൽ ലോ​​​ഡിം​​​ഗ് വ​​​ഴി 3.39 കോ​​​ടി രൂ​​​പ​​​യും ല​​​ഭി​​​ച്ചു.

ആ​​​ർ​​​പി​​​എ​​​ഫ് 19,000 പേ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ക​​​രി​​​ഞ്ച​​​ന്ത​​​യി​​​ൽ ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ​​​ന, ല​​​ഹ​​​രി​​​ക്ക​​​ട​​​ത്ത്, യാ​​​ത്ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ എ​​​ന്നീ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. റെ​​​യി​​​ൽ​​​വേ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ 178 കു​​​ട്ടി​​​ക​​​ളെ​​​ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. റെ​​​യി​​​ൽ​​​വേ ഭൂ​​​മി​​​യി​​​ൽ മാ​​​ലി​​​ന്യം ത​​​ള്ളി​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ 26.33 ല​​​ക്ഷം രൂ​​​പ ഈ​​​ടാ​​​ക്കി.

7446 മെ​​​ട്രി​​​ക് ട​​​ൺ ആ​​​ക്രി​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​റ്റ​​​തു​​​വ​​​ഴി 23.04 കോ​​​ടി രൂ ​​​പ​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് വ​​​രു​​​മാ​​​നം ഡി​​​വി​​​ഷ​​​ൻ നേ​​​ടി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ബ​ഹ്റൈ​നി​ലെ​യ്ക്കു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന ​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ത​ല​സ്ഥാ​ന​ത്തു നി​ന്ന് ബ​ഹ്റൈ​നി​ലെ​യ്ക്കു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം നാ​ലി​ൽ നി​ന്ന് ഏ​ഴ് ആ​യി വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന് മു​ത​ലാ​ണ് വ​ർ​ധ​ന.

തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ ര​ണ്ട് സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും. ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​ങ്ങ​ളി​ലാ​ണ് മ​റ്റു സ​ർ​വീ​സു​ക​ൾ.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്.

Latest News

Corehub Up